Thursday, April 25, 2024
HomeKeralaവനിതാ മതിലിനെ എതിർക്കുന്നത് തലയ്ക്ക് സുഖമില്ലാത്തവരാണെന്ന് എം എം മണി

വനിതാ മതിലിനെ എതിർക്കുന്നത് തലയ്ക്ക് സുഖമില്ലാത്തവരാണെന്ന് എം എം മണി

കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ എതിർക്കുന്നത് തലയ്ക്ക് സുഖമില്ലാത്തവരാണെന്ന് എം എം മണി. ഇങ്ങനെയുള്ളവരാണ് നവോത്ഥാന ആശയങ്ങളുമായിസർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ വര്‍ഗീയ മതില്‍ എന്ന് വിശേഷിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മതില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നും എം എം മണി കൂട്ടിച്ചേർത്തു. വനിതാ മതിലിനു തങ്ങളേക്കാള്‍ പ്രചാരണം കൊടുത്ത പ്രതിപക്ഷത്തോടും ബിജെപിയോടും നന്ദിയുണ്ടെന്നും പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് എന്നും ഒരേ നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി. വനിതാ മതിലിനിടെ മൂന്ന് ജില്ലകളില്‍ ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് തള്ളിക്കളയുന്നുവെന്നും മന്ത്രി പ്രസ്താവിച്ചു. വനിതാ മതിലിനിടെ യാതൊരു വിധ ആക്രമണത്തിനും സാധ്യതയില്ലെന്നും ഇനി വല്ല ആക്രമണ സാധ്യതകള്‍ ഉണ്ടെങ്കില്‍ തന്നെ അതിനെ പ്രതിരോധിക്കാന്‍ പോലീസ് സംവിധാനങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments