Thursday, April 25, 2024
HomeKeralaഅയ്യപ്പനെ സ്ത്രീവിരുദ്ധനാക്കുന്നത് വിശ്വാസത്തെ ഇകഴ്ത്തുന്നവർ - രാഹുല്‍ ഈശ്വര്‍

അയ്യപ്പനെ സ്ത്രീവിരുദ്ധനാക്കുന്നത് വിശ്വാസത്തെ ഇകഴ്ത്തുന്നവർ – രാഹുല്‍ ഈശ്വര്‍

അയ്യപ്പനെ സ്ത്രീവിരുദ്ധനാക്കുന്നത് വിശ്വാസത്തെ ഇകഴ്ത്തുവാന്‍ ആഗ്രഹിക്കുന്നവരാണെന്ന് രാഹുല്‍ ഈശ്വര്‍. പെരിങ്ങാടി മാങ്ങോട്ടുംകാവ് ഭഗവതിക്ഷേത്രത്തില്‍ മണ്ഡലോത്സവത്തിന്റെ ഭാഗമായി ശബരിമല അയ്യപ്പന്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു രാഹുല്‍ ഈശ്വര്‍. ഭാരതത്തിന്റെ ബഹുസ്വരതയുടെ ആത്മീയ പ്രതിരൂപമാണ് ശബരിമല അയ്യപ്പനെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ നിത്യബ്രഹ്മചാരിയായാണ് അയ്യപ്പ സങ്കല്‍പ്പം. ആത്മജ്ഞാനമില്ലാത്തതും അയ്യപ്പന്‍ ആരെന്നറിയാത്തതുമാണ് ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നുംരാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments