പാക്കിസ്ഥാനില്‍ പൈലറ്റുമാരായി ജോലി ചെയ്യുന്നവരില്‍ പലരും പത്താംക്ലാസ് പോലും പാസ്സാകാത്തവർ എന്ന് റിപ്പോര്‍ട്ട്. ദേശീയ വിമാനക്കമ്പനിയായ പാക്കിസ്ഥാന്‍ ഇന്റര്‍നാഷ്‌നല്‍ എയര്‍ലൈസന്‍സ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥരില്‍ ഏഴു പേരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും തെളിഞ്ഞിട്ടുണ്ട്. അക്കാദമിക് രേഖകള്‍ ഹാജരാക്കാത്തവരെ സസ്‌പെന്‍ഡ് ചെയ്തതായും കോടതിയെ അറിയിച്ചു. മെട്രിക്കുലേഷന്‍ ജയിച്ചിട്ടില്ലാത്ത, ബസ് പോലും ഓടിക്കാന്‍ വശമില്ലാത്തവരാണ് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കി വിമാനം പറത്തുന്നതെന്ന് ജസ്റ്റിസ് ജസുല്‍ ഹസന്‍ പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിന് പുറമെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം, പരീക്ഷകളിലെ മാര്‍ക്ക്, ശാരീരികവും മാനസികവുമായ സമനില തുടങ്ങിയ പലഘടങ്ങളും ഉറപ്പു വരുത്തിയാണ് പൈലറ്റുമാരെ തെരഞ്ഞെടുക്കുന്നത്.
പത്താം ക്‌ളാസ്സ് പാസ്സാകാത്ത ബസ് പോലും ഓടിക്കാന്‍ വശമില്ലാത്ത പൈലറ്റുമാർ!!!
RELATED ARTICLES