Tuesday, November 12, 2024
HomeKeralaശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ വിധിക്കെതിരെ ഹര്‍ജി

ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ വിധിക്കെതിരെ ഹര്‍ജി

എ.കെ.ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട് കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷമിയാണ് ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയത്. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയത് റദ്ദാക്കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. മഹാലക്ഷ്മിയുടെ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.
സംഭവവുമായി ബന്ധപ്പെട്ടു നിരവധി കേസുകളുണ്ടെന്നും ഇവയെല്ലാം പരിഗണിക്കാതെയാണ് മുന്‍മന്ത്രിയെ കുറ്റവിമുക്തനാക്കിയതെന്നും ഹര്‍ജിക്കാരി പറയുന്നു. പെണ്‍കുട്ടി നല്‍കിയതും പെണ്‍കുട്ടിക്കെതിരെ നല്‍കിയതും അങ്ങനെ നിരവധി കേസുകള്‍ ഈ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയെല്ലാം കൂടി പരിഗണിച്ചു വേണം കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കാനെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇവിടെ പെണ്‍കുട്ടിയുടെ പരാതി മാത്രം പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. കേസിന്റെ മുന്‍ഗണന ക്രമവും മജിസ്‌ട്രേട് മറികടന്നുവെന്നും പറയുന്നു.നാളെയാണ് എ.കെ.ശശീന്ദ്രന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്.വൈകിട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലികൊടുക്കും. ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് ഇല്ലാത്തതിനാലാണ് സത്യപ്രതിജ്ഞ നാളത്തേക്ക് മാറ്റിയത്. ശശീന്ദ്രനെ മന്ത്രിയാക്കാന്‍ കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന എന്‍സിപി ദേശീയ നേതൃയോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍സിപി നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുകയും ചെയ്തു. ഇതോടെയാണ് ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനമായത്. ഫോണ്‍കെണി വിവാദത്തെത്തുടര്‍ന്ന് രാജിവെച്ച ശശീന്ദ്രന്‍ പത്തു മാസത്തിനു ശേഷമാണ് വീണ്ടും മന്ത്രിസ്ഥാനത്തെത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments