Thursday, March 28, 2024
HomeKeralaവീടുകളിലെ ജനലുകളില്‍ കണ്ട കറുത്ത സ്റ്റിക്കര്‍ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി

വീടുകളിലെ ജനലുകളില്‍ കണ്ട കറുത്ത സ്റ്റിക്കര്‍ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലെ വീടുകളിലെ ജനലുകളില്‍ കണ്ട കറുത്ത സ്റ്റിക്കര്‍ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സ്റ്റിക്കറുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന കേന്ദ്രത്തെക്കുറിച്ച് അന്വേഷിക്കാന്‍ സൈബര്‍ സെല്ലിനും നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം റേഞ്ച് ഐ.ജിമാര്‍ പങ്കെടുത്തു. അതേസമയം വീടുകളില്‍ കവര്‍ച്ചക്കാര്‍ കറുത്ത സ്റ്റിക്കര്‍ പതിപ്പിക്കുന്നെന്ന പ്രചാരണങ്ങളില്‍ ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനലുകളിലും വാതിലുകളിലും കറുത്ത സ്റ്റിക്കര്‍ പതിക്കുന്നതില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ഇത്തരത്തില്‍ സന്ദേശം പ്രചരിക്കുന്നതു റേഞ്ച് ഐജിമാര്‍ അന്വേഷിക്കും. പൊലീസിനു ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീതിയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു നിയമസഭയില്‍ വിഷയം ഉന്നയിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments