Saturday, December 14, 2024
HomeNationalശബരില യുവതി പ്രവേശനം; പുനഃപരിശോധന ഹര്‍ജികൾ ഫെബ്രുവരി ആറിന് പരിഗണിക്കും

ശബരില യുവതി പ്രവേശനം; പുനഃപരിശോധന ഹര്‍ജികൾ ഫെബ്രുവരി ആറിന് പരിഗണിക്കും

ശബരില യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്ന റിട്ട് ഹര്‍ജികളും പുനഃപരിശോധന ഹര്‍ജികളും ഫെബ്രുവരി ആറിന് പരിഗണിക്കും. ചെന്നൈ സ്വദേശി വിജയകുമാര്‍, മുംബൈ സ്വദേശി ശൈലജ വിജയന്‍, വി.എച്ച്.പി നേതാവ് എസ് ജയ രാജ്കുമാര്‍, അഖില ഭാരതീയ മലയാളി സംഘ് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച ഭരണഘടന ബെഞ്ച് വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് ഭരണഘടന ബെഞ്ച് തുറന്ന കോടതിയില്‍ പരിഗണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയില്‍ ആയതിനാല്‍ കേസ് പരിഗണിക്കുന്നത് നീട്ടിവെക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments