ഗാന്ധി വധം പുനരവതരിപ്പിക്കുകയും ഗോഡ്‌സെയ്ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്ത ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതിഷേധത്തിന്റെ തിരമാലകൾ. രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി പൂജയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതിഷേധവും അമര്‍ഷവും അലയടിക്കുകയാണ്. ഇതേ തുടര്‍ന്ന് കേരളാ സൈബര്‍ വാരിയേഴ്‌സ് എന്നറിയപ്പെടുന്ന ഹാക്കര്‍മാര്‍ ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് നേരെ വ്യാപകമായി ആക്രമണം തുടങ്ങിയതോടെ പല പോസ്റ്റുകളും പൂജയുടെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുകയാണ്.
ഗാന്ധി വധം പുനരവതരിപ്പിച്ചതിന് ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
RELATED ARTICLES