ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്കരിച്ച മൂന്ന് ഹിന്ദു മഹാസഭ നേതാക്കള്‍ അറസ്റ്റില്‍. സംഭവത്തില്‍ കണ്ടാലറിയുന്ന 13പേര്‍ക്കെതിരെയാണ് കേസ് എടുത്തിരുന്നത്. ഇതില്‍ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗാന്ധിജിയുടെ കോലത്തിലേക്കു ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ഷാകൂന്പാണ്ഡെ പ്രതീകാത്മകമായി വെടിയുതിര്‍ത്തത്. കളിത്തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിര്‍ക്കല്‍. കോലത്തില്നിന്നു ചോര ഒഴുകുന്നതായും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഹിന്ദു മഹാസഭ നേതാവും ഗാന്ധിയുടെ ഘാതകനുമായ നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ പൂജ ഹാരാര്‍പ്പണം നടത്തി. സന്തോഷ സൂചകമായി മധുരവിതരണവും നടത്തി. ഇതിന്റെ വീഡിയോ ഹിന്ദു മഹാസഭ തന്നെ പുറത്തുവിട്ടിരുന്നു.
ഗാന്ധിവധം പുനരാവിഷ്കരിച്ച മൂന്ന് ഹിന്ദു മഹാസഭ നേതാക്കള്‍ അറസ്റ്റില്‍
RELATED ARTICLES