സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ജാർഖണ്ഡിൽനിന്നു മൂന്ന് പേരെ അറസ്റ്റു ചെയ്തു. ഒൻപത് വിദ്യാർഥികളെയും ജാർഖണ്ഡ് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ജുവൈനൽ ജസ്റ്റീസ് ബോർഡ് മുൻപാകെ ഹാജരാക്കും. സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസിലെ സാന്പത്തിക ശാസ്ത്രത്തിന്റെയും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോർന്നത്. ഇതോടെ 28 ലക്ഷം വിദ്യാർഥികളാണ് വീണ്ടും പരീക്ഷയെഴുതേണ്ടിവരുന്നത്.
ചോദ്യപേപ്പർ ചോർച്ച; മൂന്ന് പേർ അറസ്റ്റിൽ
RELATED ARTICLES