വടകരയില്‍ വിവാഹ വീഡിയോകളില്‍നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീലദൃശ്യങ്ങളുണ്ടാക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസ് എടുത്തു. സംഭവം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്ന് എസ് പിയോട് ആവശ്യപ്പെട്ടതായും വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് പറഞ്ഞു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യത്തെ പരാതി പോലീസ് രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ചയ്ക്കു ശേഷമാണ് വനിതാ കമ്മീഷന് രംഗത്തെത്തിയിരിക്കുന്നത്. വടകരയിലെ സദയം സ്റ്റുഡിയോയിലെ എഡിറ്ററായ ബബീഷിന് എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ നിലവില്‍ ഒളിവിലാണ്. കല്യാണ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രമെടുത്ത് അശ്ലീലദൃശ്യങ്ങളുണ്ടാക്കി പ്രചരിപ്പിച്ചുവെന്നാണ് കേസ്.