Saturday, April 20, 2024
HomeKeralaവയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പരാജയപെടുത്താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് കാരാട്ട്

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പരാജയപെടുത്താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് കാരാട്ട്

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പരാജയപെടുത്താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാഹുലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെയാണ് കാരാട്ടിന്റെ പരാമര്‍ശം.
വയനാട്ടില്‍ രാഹുലിനെ നിര്‍ത്താനുള്ള തീരുമാനത്തോടെ കേരളത്തിലെ ഇടതുപക്ഷത്തിനെതിരെ പോരാടുക എന്നതാണ് പ്രഥമപരിഗണനയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ബിജെപിക്കെതിരെ പോരാടുക എന്ന കോണ്‍ഗ്രസിന്റെ ദേശീയ നിലപാടിനെതിരാണ് ഇത്. കേരളത്തില്‍ ബിജെപിക്കെതിരെ പോരാടുന്ന പ്രഥാന കക്ഷിയാണ് ഇടതുപക്ഷം. രാഹുല്‍ ഗാന്ധിയെപ്പോലുള്ള നേതാവിനെ തെരഞ്ഞെടുത്തതോടെ കേരളത്തില്‍ ഇടതുപക്ഷത്തിനെ കോണ്‍ഗ്രസ് ലക്ഷ്യംവയ്ക്കാന്‍ പോകുകയാണെന്നാണ് ഇത് അര്‍ഥമാക്കുന്നത്.’ കാരാട്ട് പറഞ്ഞു. ഇത് ശക്തമായി എതിര്‍ക്കപ്പെടടേണ്ട കാര്യമാണെന്നും വയനാട്ടില്‍ രാഹുലിന്റെ പരാജയം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും കാരാട്ട് പറഞ്ഞു. നേരത്തെ അമേഠിയില്‍ ബിജെപിയ്‌ക്കെതിരെ വോട്ട് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാതിരിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments