Friday, March 29, 2024
HomeKeralaശബരിമല പ്രചരണ വിഷയമാക്കിയാല്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകും - പിണറായി

ശബരിമല പ്രചരണ വിഷയമാക്കിയാല്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകും – പിണറായി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണ വിഷയമാക്കിയാല്‍ അത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി മാറുമെന്ന് പിണറായി വിജയന്‍. ശബരിമലയല്ല സംസ്ഥാനത്തിലെ പ്രധാന ചര്‍ച്ചാവിഷയമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേർത്തു. ശബരിമല പ്രക്ഷോഭം ബി.ജെ.പിക്ക് എതിരാണ് ശബരിമല പ്രധാന പ്രചാരണവിഷയമാക്കുന്നതിനെ ചൊല്ലി ബി.ജെ.പിക്കിടയില്‍ തന്നെ ഭിന്നതയുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്‍.എസ്.എസിന്റെ സമദൂര നയം സ്വാഗതാര്‍ഹമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. രാഹുല്‍ വരുന്നുണ്ടെങ്കിലും കോലിബി സഖ്യ ആരോപണം പിണറായി ആവര്‍ത്തിച്ചു. എന്‍.എസ്.എസ് നേതൃത്വവും സിപിഎം നേതാക്കളും തമ്മില്‍ മാസങ്ങളോളം പരസ്പരം പോരടിച്ചിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് അടുത്തതോടെ സി.പി.എം എന്‍എസ്‌എസിനോട് മൃദുസമീപനത്തിലേക്ക് നീങ്ങുകയാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments