Sunday, October 6, 2024
HomeKeralaലോക് ഡൗണ്‍ ലംഘിച്ചാല്‍ കര്‍ശന നടപടി: ജില്ലാ പോലീസ് മേധാവി

ലോക് ഡൗണ്‍ ലംഘിച്ചാല്‍ കര്‍ശന നടപടി: ജില്ലാ പോലീസ് മേധാവി

ലോക് ഡൗണ്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. ജനങ്ങള്‍ നിയമപരമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പോലീസുമായി സഹകരിക്കണം. ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. ഹോം ക്വാറണ്ടൈനില്‍ കഴിയേണത് അത്യാവശ്യമാണ്. ജനങ്ങള്‍ രോഗത്തിന്റെ ഗൗരവം മനസിലാക്കണം. നിസാരങ്ങളായ കാരണങ്ങള്‍ പറഞ്ഞും വേണ്ട രേഖകള്‍ ഇല്ലാതെയും ജനങ്ങള്‍ നിരത്തിലിറങ്ങുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നിരത്തിലിറങ്ങുന്നവര്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും. ജനങ്ങള്‍ നിയമം പാലിക്കണം.അത് സര്‍ക്കാരിന് വേണ്ടിയല്ല നമുക്ക് വേണ്ടിത്തന്നെയാണെന്നും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും  ജില്ലാ പോലീസ് മേധാവി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments