പത്തനംതിട്ട ജില്ലയില്‍ ഇന്ന്(31) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
ഇന്നത്തെ(31) സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി പുതിയ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളെ കണ്ടെത്തിയിട്ടില്ല.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ അഞ്ചു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ അഞ്ചു പേരും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ആകെ 13 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്.
ഇന്ന്(31) പുതിയതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ 93 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
വീടുകളില്‍ 415 പ്രൈമറി കോണ്‍ടാക്ടുകളും 180 സെക്കന്‍ഡറി കോണ്‍ടാക്ടുകളും നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 3806 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3842 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 118 പേരെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 371 പേരേയും നിരീക്ഷണത്തില്‍ നിന്നും വിടുതല്‍ ചെയ്തു. ആകെ 8243 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
ഇന്ന്(31) ജില്ലയില്‍ നിന്നും 83 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 685 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന്(31) 27 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്.
ജില്ലയില്‍ ഇന്നു(31)വരെ അയച്ച സാമ്പിളുകളില്‍ 12 എണ്ണം പൊസിറ്റീവായും 442 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 107 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയുടെ അതിരുകളില്‍ 142 ടീമുകള്‍ ഇന്ന്(31) ആകെ 5518 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇവരില്‍ രോഗലക്ഷണങ്ങള്‍ ഉളള ഒരാളെ കണ്ടെത്തി ഇയാളെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആകെ 4772 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 68 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 96 കോളുകളും ലഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് മൂന്നു കോളുകള്‍ ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് കോളുകള്‍ ഒന്നും ലഭിച്ചില്ല. ക്വാറന്റൈനില്‍ കഴിയേണ്ട ആളുകള്‍ പുറത്തിറങ്ങി നടക്കുന്നത് സംബന്ധിച്ച് ഒരു കോളും ലഭിച്ചില്ല.
ഏഴു ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനങ്ങളിലും രണ്ട് സ്വകാര്യ ആശുപത്രികളിലും നടത്തിയ പരിശീലന പരിപാടിയില്‍ ആകെ 34 ഡോക്ടര്‍മാര്‍, 68 നഴ്‌സുമാര്‍, 67 മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 169 പേര്‍ക്ക് പരിശീലനം നല്‍കി.
849 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരില്‍ ഒരാള്‍ക്ക് രോഗലക്ഷണം കണ്ടെത്തി ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയിലെ വിവിധ അതിഥി സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ നടത്തിയ സ്‌ക്രീനിംഗില്‍ ബംഗാളി, ഹിന്ദി ഭാഷകളില്‍ തയാറാക്കിയ ബന്ധപ്പെട്ട താലൂക്കിലെ കോള്‍ സെന്ററുകള്‍ സംബന്ധിച്ചും, പ്രതിരോധ മാര്‍ഗങ്ങള്‍ സംബന്ധിച്ചുമുളള വിവരങ്ങള്‍ ഉള്‍പ്പെടുന്ന 2400 ലഘുലേഖകള്‍ വിതരണം ചെയ്തു.
ഇന്ന്(31) ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 5666 വീടുകള്‍ സന്ദര്‍ശിച്ചു. ജില്ലയിലെ കോവിഡ്-19 രോഗം ചികിത്സിക്കുന്നതിന് തയാറാക്കിയിരിക്കുന്ന ആശുപത്രിയുടെ സജ്ജീകരണങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അവലോകനം ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.