തെലുങ്ക് സിനിമ സംവിധായകനും നിർമ്മാതാവും മുൻകേന്ദ്രമന്ത്രിയുമായ ദസരി നാരായണ റാവു (75) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഹൈദരാബാദിലായിരുന്നു അന്ത്യം. വൃക്കയ്ക്കും ശ്വാസകോശത്തിനും അണുബാധയേറ്റതിനെ തുടർന്ന് നാരായാണ റാവു അടുത്തിടെ ശസ്ത്രക്രിയക്കു വിധേയനായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്.ശവദാഹം ഹൈദരാബാദിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിൽ സംസ്ഥാന ബഹുമതികളോടെ നടക്കും.
ദേശീയ അവാര്‍ഡ് ജേതാവായ നാരയണ റാവു തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 150 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 50 സിനിമകള്‍ നിര്‍മ്മിച്ചു. 1960കളില്‍ അക്കാലത്തെ പ്രശസ്ത ചലച്ചിത്ര രചയിതാക്കളായ പാലഗുമ്മി പത്മരാജു, ഭവനനാരായണ തുടങ്ങിയവരുടെ സഹായിയായാണ് സിനിമയില്‍ എത്തുന്നത്. തുടക്കത്തില്‍ തിരക്കഥാകൃത്തായാണ് ഇദ്ദേഹം പ്രശസ്തനായത്.
1972ല്‍ ടാറ്റാമനുവുഡു എന്ന പ്രഥമ തെലുങ്ക് ചിത്രം സംവിധാനം ചെയ്തു. 1980കളില്‍ ഏറ്റവും തിരക്കുള്ള തിരിക്കഥാ രചയിതാവായെങ്കിലും കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് അധികം സമയം ചെലവഴിക്കാനായില്ല. ശാസ്ത്രീയ സംഗീതത്തിനും സംഭവബഹുലവും സ്‌തോഭജനകവുമായ സങ്കേതങ്ങള്‍ക്കും ഏറെ ചിത്രങ്ങള്‍ക്ക് രചനയും സംവിധാനവും നടത്തി.
ദേവദാസ്, മല്ലി, പുറ്റഡ, പ്രേമാഭിഷേകം എന്നീ ചിത്രങ്ങള്‍ അതിനുദാഹരണങ്ങളാണ്. ടാറ്റമനുവുഡു, ചിലക്കമ്മ ചെപ്പണ്ടി, മേഘസന്ദേശം എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്.
ആന്ധ്രപ്രദേശിലെ പ്രമുഖ പത്രമായ ഉദയം എന്ന തെലുങ്ക് ദിനപത്രത്തിന്റെ ആദ്യകാല ഉടമസ്ഥനായിരുന്നു. 1988ല്‍ അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍ടി രാമറാവുവിനെ കര്‍ക്കശമായി വിമര്‍ശിക്കുന്ന പ്രജാപ്രതിനിധി എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.