ഇറാഖി തലസ്ഥാനത്ത് ഇരട്ടസ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. കറാഡ ജില്ലയിലെ ഐസ്ക്രീം ഷോപ്പിനുസമീപം കാര്‍ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.
മണിക്കൂറുകള്‍ക്കുള്ളില്‍ അല്‍ ഷഹദ പാലത്തില്‍ നടന്ന സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റമദാന്‍ മാസത്തിലാണ് ഇറാഖില്‍ ഭീകരാക്രമണം വീണ്ടും ശക്തമായത്. ആദ്യ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റു.
രണ്ടാമത്തെ ആക്രമണം ആരും ഏറ്റിട്ടില്ല. കഴിഞ്ഞ റമദാനില്‍ കറാഡയില്‍ നടന്ന വന്‍ ചാവേറാക്രമണത്തില്‍ മുന്നൂറോളംപേര്‍ കൊല്ലപ്പെട്ടിരുന്നു. 13 വര്‍ഷത്തിനിടെ ബാഗ്ദാദിലെ ഏറ്റവും വലിയ ഒറ്റ ആക്രമണമായിരുന്നു അത്.