Thursday, March 28, 2024
HomeKeralaനിപ്പ വൈറസ് ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരാള്‍ കൂടി മരിച്ചു

നിപ്പ വൈറസ് ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരാള്‍ കൂടി മരിച്ചു

നിപ്പ വൈറസ് ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്ച വൈകുന്നേരം മരിച്ചു. മൂന്ന് ദിവസമായി ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റസിന്‍ (25) ആണ് മരിച്ചത്.കോഴിക്കോട് സ്വദേശിയായ മധുസൂദനന്‍ (55), മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാരശ്ശേരി നെല്ലിക്കാപറമ്പ് സ്വദേശി അഖില്‍ (28) എന്നിവര്‍ ബുധനാഴ്ച മരിച്ചിരുന്നു. ഇതോടെ ഇതുവരെ നിപ്പ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 17 ആയി.ബുധനാഴ്ചയെത്തിയ രണ്ടുപേരുള്‍പ്പെടെ ഒന്‍പതുപേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 12 സാമ്പിൾ പരിശോധനാഫലങ്ങള്‍ ബുധനാഴ്ച ലഭിച്ചിരുന്നു. ഇതില്‍ 11 പേര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments