ദമ്പതികൾ തമ്മിലുണ്ടായ തര്‍ക്കം വെടിവെയ്പ്പിൽ കലാശിച്ചു

ദമ്പതികൾ തമ്മിലുണ്ടായ തര്‍ക്കം വെടിവെയ്പ്പിൽ കലാശിച്ചു

ദമ്പതികൾ തമ്മിലുണ്ടായ തര്‍ക്കം വെടിവെയ്പ്പിൽ കലാശിച്ചു. കലി തുള്ളിയ ഭാര്യ ഭര്‍ത്താവിനു നേരെ വെടിയുതിർക്കുകയായിരുന്നു . ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ടോണി ബ്രൗണ്‍ എന്ന 57 കാരനായ വ്യവസായിക്കു നേരെയാണ് ഭാര്യ ലാവന്റാ ബ്രൗണ്‍ നിറയൊഴിച്ചത്. തലയിലേയ്ക്കാണ് വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ വ്യവസായി ആശുപത്രിയില്‍ ചികിത്സയിലാണ്. നിസാര കാര്യത്തിന്റെ പേരിലാണ് ഭര്‍ത്താവിനു നേരെ ലാവെന്റെ നിറയൊഴിച്ചത്. ടോണിയുടെ ഫെര്‍നാഡിനാ ബീച്ചിലെ വസതിയില്‍ വെച്ചാണ് സംഭവം നടന്നത്. ദമ്പതികൾ ബിസിനസ്സ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ബിസിനസ്സ് ആവശ്യത്തിനായുള്ള ഒരു പദ്ധതി തയ്യാറാക്കുന്നതിനുള്ള വിവരങ്ങള്‍ക്കായി ലാവെന്റ ടോണിയോട് ഗൂഗിളില്‍ തിരയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ടോണിയുടെ മറുപടി ലാവെന്റയെ ചൊടിപ്പിക്കുകയും അവര്‍ ടോണിയ്ക്കു നേരെ വെടി ഉതിര്‍ക്കുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരോട് സംഭവങ്ങള്‍ വിവരിക്കുന്നതിനിടെ ഭര്‍ത്താവിനോട് കയര്‍ത്ത് റൂമിനുള്ളില്‍ കയറിപോകുന്നത് വരെ പറഞ്ഞു. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച്‌ വ്യക്തമായ ഓര്‍മയില്ലെന്ന് ലാവെന്റെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. 2001 ല്‍ ജോര്‍ജ് ബുഷ് അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ടോണി ബ്രൗണിനെ യു.എസ് ട്രഷറിയിലേയ്ക്ക് നാമനിര്‍ദേശം ചെയ്തിരുന്നു.