ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ഹ്വാങ്സോങ്-14 എന്ന മിസൈലാണ് വിജയകരമായി പരീക്ഷിച്ചതെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തിനുശേഷം അമേരിക്കയും ദക്ഷിണകൊറിയയും മിസൈല്‍ അഭ്യാസം നടത്തി.
ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് മറുപടിയായാണ് അഭ്യാസപ്രകടനം നടത്തിയതെന്ന് അമേരിക്ക അറിയിച്ചു. ഇതിനെ തുടര്‍ന്ന് അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സൈനികമേധാവികള്‍ തമ്മില്‍ ചര്‍ച്ച നടത്തി.
ജൂലൈ നാലിന് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതിനു പിന്നാലെ ഇരുരാജ്യവും അഭ്യാസപ്രകടനം നടത്തിയിരുന്നു. ആക്രമണമുണ്ടായാല്‍ ശക്തമായി നേരിടുമെന്ന് പെന്റഗണ്‍ വക്താവ് ക്യാപ്റ്റന്‍ ജെഫ് ഡേവിസ് പറഞ്ഞു.