മലമ്പുഴ ഡാമിൽ വെള്ളം പരമാവധി സംഭരണ ശേഷിയായ 115.06 മീറ്ററിലേക്ക് ; ഡാം ബുധനാഴ്ച തുറക്കും

malambhuzha

മലമ്പുഴ ഡാം ബുധനാഴ്ച തുറക്കും. പരമാവധി സംഭരണ ശേഷിയായ 115.06 മീറ്റര്‍ വെള്ളം ഉയര്‍ന്നതോടെയാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. ചൊവ്വാഴച്ച വൈകീട്ട് 5.30ന് 114.79മീറററാണ് മലമ്പുഴ ഡാമിലെ ജലനിരപ്പ്. 2014ലാണ് ഇതിന് മുൻപ് ഡാം ഷെട്ടര്‍ തുറന്നത്. ചൊവ്വാഴ്ച്ച 36.6 മില്ലിമീറ്റര്‍ മഴ മലമ്പുഴയിൽ ലഭിച്ചു. ഡാം തുറന്ന് വിടുന്നതിന്റെ മുന്നൊരുക്കമായി മലമ്ബുഴ പഞ്ചായത്തിലും സമീപ പ്രദേശത്തും ജാഗ്രത നിര്‍ദ്ദേശം നല്‍കി. മൂന്ന് സെന്റീമീറ്റര്‍ വീതമാണ് നാല് ഷെഡറും ഉയര്‍ത്തുന്നത്. പകല്‍ 11ന് ശേഷം ജില്ല കലക്ടറുടെ സാന്നിധ്യത്തിൽ ഡാം തുറക്കുമെന്ന് ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ എസ് എസ് പത്മകുമാര്‍ പറഞ്ഞു.