കോട്ടയത്ത് വളര്‍ത്തുപൂച്ചകളെ കൊന്ന് ഭക്ഷിച്ചതായി പരാതി. കോട്ടയം എസ്എച്ച് മൗണ്ട് കദളിമറ്റത്തില്‍ (പൈനുംമൂട്ടില്‍) സഞ്ജു സ്റ്റീഫനാണ് കഴിഞ്ഞദിവസം ഗാന്ധിനഗര്‍ പോലീസില്‍ പരാതി നഅയല്‍വാസി ല്‍കിയത്. സഞ്ജുവിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ചകളില്‍ 2 എണ്ണത്തിനെ വെടിവച്ചതായാണ് ആരോപണം.
പൂച്ചകളില്‍ ഒന്നിന്റെ തലയുടെ ഭാഗത്തും മറ്റൊന്നിന്റെ വയറിനുമാണ് വെടിയേറ്റത്. വയറിന് വെടിയേറ്റ പൂച്ച തിരികെ വീട്ടിലെത്തി. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പൂച്ച ചത്തു. വെടിയേറ്റശേഷം തിരികെ വരാതിരുന്ന പൂച്ചയെ അയല്‍വാസി പാകം ചെയ്തു ഭക്ഷിച്ചുവെന്നാണ് സഞ്ജുവിന്റെ പരാതി. കലക്ടറേറ്റിലെ ആനിമല്‍ ഹസ്ബന്‍ട്രി ഓഫിസിലും ഫ്രണ്ട്‌സ് ഓഫ് ആനിമല്‍ സംഘടനയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.