തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അനിശ്ചിതത്വത്തില്‍

trivandrum airport

ടെന്‍ഡറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി ഇന്നവസാനിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അനിശ്ചിതത്വത്തില്‍. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതില്‍ അന്തിമ തീരുമാനം പിന്നീടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. വിഷയം കേന്ദ്ര മന്ത്രിസഭയോഗവും പരിഗണിച്ചില്ല. കോഴിക്കോട് വിമാനത്താവളം ഉടന്‍ സ്വകാര്യവത്ക്കരിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേരളത്തിലെ വിമാനത്താവള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ യോഗം കേന്ദ്രം വിളിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ടെന്‍ഡറില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. ടെന്‍ഡറില്‍ ഒന്നാമതെത്തിയത് അദാനി ഗ്രൂപ്പാണ്. വിമാനത്താവളം വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ടെന്‍ഡറിന്റെ കാര്യത്തില്‍ ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിഷയം പരിഗണിച്ചില്ല. അന്തിമ തീരുമാനം പിന്നീടാണെന്നാന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചത്.