Friday, March 29, 2024
HomeKeralaമലയാളിയെ തെറിവിളിക്കുന്ന തമിഴ് യുവാവിന്റെ വീഡിയോ പ്രചരിപ്പിക്കരുത് : കേരളാ പോലീസ്

മലയാളിയെ തെറിവിളിക്കുന്ന തമിഴ് യുവാവിന്റെ വീഡിയോ പ്രചരിപ്പിക്കരുത് : കേരളാ പോലീസ്

തമിഴ് യുവാവ്, ‘നായിന്റെ മോനെ, മലയാളി  പട്ടി’ എന്ന് പറഞ്ഞ് തുടങ്ങുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍‌ വന്‍ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കി.

തമിഴ് യുവാവ് മലയാളികളെ തെറിപറയുന്ന വീഡിയോയും അതിനുള്ള മറുപടിയായി എത്തുന്ന വിഡിയോകളും പ്രചരിപ്പിക്കുകയോ, ഷെയര്‍ ചെയ്യുകയോ ചെയ്യരുതെന്ന് കേരളാ പൊലീസ്. ഇത്തരം പ്രവണതകള്‍ അപരിഷ്‌കൃതവും അവിവേകവുമാണെന്ന് കേരളാ പൊലീസ് ഫേസ്ബുക്ക്‌ കുറിപ്പില്‍ പറഞ്ഞു.വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തില്‍ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്‌. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ ഇന്ന് മറ്റു പലരും ഏറ്റുപിടിച്ചു കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രശ്നമായി ചിത്രീകരിക്കുകയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചുംകൊണ്ടുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും ശ്രദ്ധയില്‍പെട്ടിട്ടുള്ളതായി കേരള പോലീസ് പറഞ്ഞു. ഇത്തരം പ്രവണതകള്‍ അപരിഷ്കൃതവും അവിവേകവുമാണ്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രബുദ്ധവും സംസ്കാരസമ്ബന്നവുമായ യുവജനങ്ങള്‍ പരസ്പരബഹുമാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തണമെന്നും ഇത്തരം വിഷയങ്ങളില്‍ ജാഗ്രതയോടെ പെരുമാറണമെന്നും ഇത്തരം വിഡിയോകള്‍ പ്രചരിപ്പിക്കരുതെന്നും പോലീസ് അഭ്യര്‍ഥിച്ചു. തമിഴ് യുവാവ്, ‘നായിന്റെ മോനെ, മലയാളി പട്ടി’ എന്ന് പറഞ്ഞ് തുടങ്ങുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍‌ വന്‍ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. മ്യൂസിക്കലിയുടെ പുതിയ രൂപമായ ടിക്ടോക്ക് ആപ്പിലാണ് വിദ്വേഷ പ്രചാരണം ആരംഭിച്ചത്. പിന്നീട് ഫേസ്ബുക്ക്, വാട്ട്സപ്പ് എന്നിവയിലൂടെയും പ്രചാരണം ശക്തമാവുകയായിരുന്നു. തമിഴ് യുവാവിന് മറുപടിയുമായി മലയാളി യുവതി കേരളത്തിലെ ആണുങ്ങളെ പുകഴ്ത്തുന്ന വീഡിയോയും വൈറലാവുകയാണ്. മലയാളികളെ അധിക്ഷേപിക്കുന്ന തമിഴരുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്കു മറുപടിയുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഇവിടുത്തെ പെണ്‍കുട്ടികളെ തമിഴ്‌നാട്ടിലേക്കെ കല്ല്യാണം കഴിച്ചയച്ചിരുന്നെങ്കില്‍ കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ അവര്‍ക്കു കുഴപ്പമാെന്നും ഉണ്ടാവുമായിരുന്നില്ല എന്ന് ഒരു തമിഴ്‌നാട് സ്വദേശിയുടെ വീഡിയോ കണ്ടെന്നും അതിനുള്ള മറുപടിയാണ് ഇതെന്നും അറിയിച്ചാണ് ഇവര്‍ സംസാരിക്കുന്നത്. അതേസമയം, മലയാളിയെ തെറിവിളിക്കുന്ന തമിഴ് യുവാവ് യഥാര്‍ത്ഥത്തില്‍ തമിഴ്നാട് സ്വദേശിയല്ലെന്ന സൂചനകളുമുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments