ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി;കന്യാസ്ത്രീയില്‍ നിന്നും മൊഴിയെടുക്കുന്നു

jalandhar Bishop

ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണ സംഘം കന്യാസ്ത്രീയില്‍ നിന്നും മൊഴിയെടുക്കുന്നു. ബിഷപ്പിന്റെ മൊഴിയില്‍ കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് നടപടി. അന്വേഷണ പുരോഗതി വിലയിരുത്താന്‍ മറ്റന്നാള്‍ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേരും. അതേ സമയം ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം ഫാ ജെയിംസ് എര്‍ത്തയിലിന്റെ മൊഴിയുണ്ടായിരുന്നു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഷോബി ജോര്‍ജ് എന്നയാളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇതിന് ശ്രമിച്ചതെന്നും ഫാ ജെയിംസ് എര്‍ത്തയില്‍ മൊഴി നല്‍കി.