പച്ചക്കറി വില്‍പ്പനക്കാരി നടി സാമന്ത!!!

നഗരത്തിലെ ഒരു മാര്‍ക്കറ്റില്‍ പച്ചക്കറി വില്‍ക്കുന്ന യുവതിയെ കണ്ടപ്പോള്‍ എല്ലാവരും ഒന്നു ഞെട്ടി. സംഭവം എന്താണെന്ന് ആര്‍ക്കും പിടികിട്ടുന്നില്ല. നല്ല സുപരിചിതമായ മുഖം. അത് നടി സാമന്തയാണോ…അതോ സാമന്തയുടെ രൂപ സാദൃശ്യമുള്ള മറ്റാരെങ്കിലുമാണോ? പച്ചക്കറി വില്‍പ്പനക്കാരിയുടെ ചുറ്റും ആള്‍ക്കൂട്ടം കണ്ട് അതുവഴി പോയവരും ഓടിയെത്തി. കച്ചവടക്കാരിയെ കണ്ടവരുടെ മുഖത്താകട്ടെ അമ്പരപ്പ് .എന്നാല്‍ അത് വെറും രൂപസാദൃശ്യം മാത്രമായിരുന്നില്ല. സാക്ഷാല്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാമന്ത തന്നെ. സാമന്തയുടെ ഈ പ്രവൃത്തി കാരുണ്യ പ്രവര്‍ത്തനമാണെന്ന് ആരാധകര്‍ മനസിലാക്കിയതോടെ പിന്നാലെ വന്നു കൈയടി. സാമന്തയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ പ്രതായുഷയ്ക്ക് വേണ്ടിയായിരുന്നു താരത്തിന്റെ ഈ പുതിയ വേഷം. ഇന്ന് രാവിലെ തിരുവള്ളിക്കേനി ക്ഷേത്രത്തിന് സമീപത്തുള്ള ജാം ബസാര്‍ മാര്‍ക്കറ്റിലായിരുന്നു പച്ചക്കറി വില്‍പ്പനക്കാരിയായി സാമന്ത എത്തിയത്. യാതനകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചികിത്സാ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രതായുഷ. ഇരുമ്പുത്തുറൈ എന്ന ചിത്രത്തിന്റെ നൂറാം ദിന ആഘോഷത്തില്‍ പങ്കെടുക്കാനായാണ് സാമന്ത ചെന്നൈയില്‍ എത്തിയത്. 2014ലാണ് താരം പ്രതായുഷ ആരംഭിച്ചത്.