പാലായിലെ തര്‍ക്കം കണ്ട് ആരും പനിക്കേണ്ടെന്നും വിജയം യു.ഡി.എഫിനൊപ്പം തന്നെയാവുമെന്നും മുസ്ലീം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇതിലും വലിയ തര്‍ക്കം യു.ഡി.എഫിലുണ്ടായപ്പോഴും വിജയം യു.ഡി.എഫിനൊപ്പമായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഇതിന് ഉദാഹരണമാണ്. അടുത്ത യു.ഡി.എഫ് യോഗത്തില്‍ പാലായിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കാനാണ് മോദിയുടെ ശ്രമം. ഒടുവിലത്തെ ഉദാഹരണമാണ് പൗരത്വരജിസ്റ്റര്‍. ഇതിന്റെ പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ട്. അത് പൗരന്‍മാരെ രണ്ടായി തരംതിരിക്കാനുള്ള അജണ്ടയാണ്.
ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിയ ഭൂരിപക്ഷത്തില്‍ തന്നെ പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കും. തര്‍ക്കങ്ങളൊക്കെ അന്ന് ഇല്ലാതായി തീരും. ഒരു തരത്തിലുള്ള വിവാദത്തിനും സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു