നിവിൻ പോളിയുടെ നായികയെ ശല്യപ്പെടുത്തിയ പൂവാലനെ പോലീസ് പിടികൂടി. റേബാ മോണിക്കാ ജോണിനെ ശല്യം ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന, ഇലക്‌ട്രോണിക് സിറ്റി സ്വദേശി ഫ്രാങ്ക്‌ളിൻ വിസിലിനെയാണ് മഡിവാള പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഇയാൾ നടിയെ ശല്യപ്പെടുത്തിയതായാണ് പരാതി.
ഞായറാഴ്ചകളിൽ മഡിവാള ഹൊസൂർ മെയിൻ റോഡിലെ പള്ളിയിൽ പോകുന്നതിനിടെ സ്ഥിരമായി പിറകേനടന്ന് ശല്യം ചെയ്യുന്നെന്നും മൊബൈലിലേക്ക് സ്ഥിരമായി മെസേജുകൾ അയയ്ക്കുന്നുവെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ നവംബറോടെയാണ് ഇയാളുടെ ശല്യം തുടങ്ങിയത്. പിന്നീട് മൊബൈൽ നമ്പർ സംഘടിപ്പിച്ച് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മെസേജുകൾ അയയ്ക്കുകയായിരുന്നു. പലതവണ താക്കീത് നൽകിയെങ്കിലും യുവാവ് ശല്യം തുടർന്നതായി പരാതിയിൽ പറയുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിരുന്നു റേബ.