Friday, March 29, 2024
HomeNationalഎയര്‍സെല്‍-മാക്​സിസ്​ കേസ്;ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന്​ എന്‍ഫോഴ്​സ്​മെന്റ്​ ഡയറക്​ടറേറ്റ്  

എയര്‍സെല്‍-മാക്​സിസ്​ കേസ്;ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന്​ എന്‍ഫോഴ്​സ്​മെന്റ്​ ഡയറക്​ടറേറ്റ്  

മുന്‍ ധനമന്ത്രി പി.ചിദംബരത്തെ  എയര്‍സെല്‍-മാക്​സിസ്​ കേസു​മായി ബന്ധപ്പെട്ട്​ ചോദ്യം ചെയ്യാന്‍ കസ്​റ്റഡിയില്‍ വേണമെന്ന്​ എന്‍ഫോഴ്​സ്​മെന്റ്​ ഡയറക്​ടറേറ്റ്​. അന്വേഷണവുമായി പി.ചിദംബരം സഹകരിക്കുന്നില്ലെന്ന് കാണിച്ചാണ് ഇ ഡിയുടെ ആവശ്യം. ചിദംബരത്തി​ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഡല്‍ഹി കോടതിയിലാണ്​ ഇ.ഡി നിലപാട്​ അറിയിച്ചത്​.

അന്വേഷണവുമായി പി.ചിദംബരം സഹകരിക്കുന്നില്ലെന്ന്​ എന്‍ഫോഴ്​സ്​മെന്റ് ഡയറക്ടറേറ്റ്​ കോടതിയില്‍ വ്യക്​തമാക്കി. നേരത്തെ, നവംബര്‍ ഒന്ന്​ വരെ ചിദംബരത്തെ അറസ്​റ്റ്​ ചെയ്യുന്നതില്‍ നിന്ന്​ ഇ.ഡി​യെ കോടതി വിലക്കിയിരുന്നു. ഈ കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ചിദംബരത്തെ ഇ ഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. അതേസമയം, ചിദംബരത്തി​ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി മാറ്റി. കേസില്‍ ചിദംബരത്തെ കൂടാതെ മകന്‍ കാര്‍ത്തി ചിദംബരവും ​പ്രതിയാണ്​. ഒക്​ടോബര്‍ 25ന് കേസിന്റെ​ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments