കേരള ബ്ലാസ്റ്റേഴ്സ് –ബെംഗളുരു എഫ്സി മൽസരത്തില്‍ ബെംഗളുരുവിനു 3 ഗോളിന്റെ വമ്പന്‍ വിജയം. സന്ദേശ് ജിങ്കാന്റെ ഫൗളിൽ ബെംഗളുരുവിന് പെനൽറ്റി ലഭിച്ചിരുന്നു. അവസരം ഭംഗിയായി വലയിലെത്തിച്ച് ഛേത്രി ബെംഗളുരുവിനു വിജയം നേടിക്കൊടുക്കുകയായിരുന്നു. ആദ്യ ഗോൾ ബെംഗളുരു നേടി. അവസാന മിനിറ്റിൽ ആശ്വാസഗോൾ നേടി ബ്ലാസ്റ്റേഴ്സ്. കറേജ് പെക്കൂസന് ആശ്വാസ ഗോൾ. ജിങ്കന്റെ കയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്ന് അനുവദിച്ച പെനാല്‍റ്റിയിലാണ് ആദ്യ ഗോള്‍. ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചിരുന്നു. തുടർച്ചയായ ഫൗളുകൾ അല്ലാതെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും അവകാശപ്പെടാന്‍ കാര്യമായൊന്നുമില്ല. കേരള ബ്ലാസ്റ്റേഴ്സിന് നിരവധി അവസരങ്ങളാണ് ആദ്യ പകുതിയിൽ ലഭിച്ചത്. എന്നാൽ മുന്നേറ്റത്തിലെ പ്രതിഭയില്ലായ്മ പലപ്പോഴും ഗോള്‍ കണ്ടെത്തുന്നതിൽ കേരളത്തിന് തിരിച്ചടിയായി. മുന്നേറ്റ താരം ഇയാൻ ഹ്യൂമിന് പരുക്കേറ്റതും കളിയുടെ വേഗം കുറച്ചു. 74–ാം മിനിറ്റില്‍ രണ്ടു പകരക്കാരുമായി ബ്ലാസ്റ്റേഴ്സ്. ഗോൾ കീപ്പർ സുഭാശിഷ് റോയിക്ക് പകരം പോൾ റെഹുബ്കയും മാർകോസ് സിഫ്നിയോസിന് പകരം ലോകൻ മീട്ടെയും ഇറങ്ങി. സി.കെ. വിനീതും റിനോ ആന്റോയും ദിമിറ്റർ ബെർബറ്റോവും ഉൾപ്പെടെയുള്ളവരുടെ പ്രമുഖർ ടീമിലില്ല. പോൾ റെച്ചൂബ്കയേയും ഇത്തവണ പുറത്തിരുത്തിയ പരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ ഇന്ത്യക്കാരനായ ഗോൾകീപ്പർ സുഭാശിഷ് റോയിക്ക് സീസണിലാദ്യമായി അവസരം നൽകിയാണ് കളിക്കാനിറങ്ങിയത്.
കേരള ബ്ലാസ്റ്റേഴ്സ് –ബെംഗളുരു എഫ്സി മൽസരത്തില്‍ 3 ഗോളിനു ബംഗളുരു ജയിച്ചു
RELATED ARTICLES