22 വര്‍ഷത്തോളം പിതാവ് മകളെ ലൈംഗിക ബന്ധത്തിന് അടിമയാക്കി

girl

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 12 വര്‍ഷം ശിക്ഷ. അര്‍ജന്റീനയുടെ വടക്കന്‍ നഗരങ്ങളിലൊന്നായ സാന്റിയാഗോ ഡെല്‍ ഈസ്‌ട്രോയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഭാര്യയെ വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷം അന്ന് പതിനൊന്നു വയസ്സുണ്ടായിരുന്ന മകളെ ഇയാള്‍ തടവിലാക്കുകയായിരുന്നു. അര്‍ജന്റീനക്കാരനായ ഡോമിനോ ബുലാഷ്യോ എന്ന 57കാരനാണ് ഭാര്യയേത് മകളേതെന്ന് തിരിച്ചറിയാന്‍ കഴിയാതെ ഈ ക്രൂരത കാണിച്ചത്. അന്റോണിയ എന്ന കുട്ടിയെ പിന്നീട് 22 വര്‍ഷത്തോളം ഇയാള്‍ ലൈംഗിക ബന്ധത്തിന് അടിമയാക്കുകയായിരുന്നു. ഇതിനിടെ, എട്ടുതവണ അച്ഛനില്‍നിന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. കുട്ടികളെല്ലാം ബുലാഷ്യോയുടേതാണെന്ന് ഡിഎന്‍എ പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുകയായിരുന്ന കുട്ടികള്‍ ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ് താമസം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ അച്ഛനും അച്ഛന്റെ സുഹൃത്തും കുട്ടിക്കാലത്ത് പീഡിപ്പിച്ചിരുന്നതെന്ന് അന്റോണിയ പൊലീസിനോട് പറഞ്ഞു. അമ്മയെ വീടിന് പുറത്താക്കിയ അന്ന് മുതല്‍ അച്ഛന്‍ തന്നെ ഭാര്യയാക്കി മാറ്റിയെന്നും അവര്‍ പറഞ്ഞു.

ക്രൂരമായ പീഡനങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. ആരോടെങ്കിലും സംസാരിക്കുന്നത് കണ്ടാല്‍ ക്രൂര മര്‍ദ്ദനമായിരുന്നുവെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. യുവതി തന്നെ പൊലീസിനെ സമീപിച്ച് അച്ഛനെതിരെ പരാതിപ്പെടുകയായിരുന്നു. പൊലീസ് ഇയാള്‍ക്കു വേണ്ടി തിരിച്ചില്‍ ശക്തമാക്കിയെങ്കിലും 45 ദിവസത്തോളം ബുലാഷ്യോ മുങ്ങിനടന്നു. ജനുവരിയില്‍ കസ്റ്റഡിയിലെടുത്തതു മുതല്‍ ഇയാള്‍ ജയിലിലാണ്.