Thursday, April 25, 2024
HomeCrimeകൊച്ചിയില്‍ വൻ മയക്കുമരുന്ന് വേട്ട; നാലു പേർ ഷാഡോ പോലീസിന്റെ പിടിയിൽ

കൊച്ചിയില്‍ വൻ മയക്കുമരുന്ന് വേട്ട; നാലു പേർ ഷാഡോ പോലീസിന്റെ പിടിയിൽ

കൊച്ചിയില്‍ വൻ മയക്കുമരുന്ന് വേട്ട.വിപണിയിൽ മൂന്ന് കോടിയോളം രൂപ വില വരുന്ന ഹാഷിഷുമായി നാലു പേരടങ്ങുന്ന സംഘമാണ് ഷാഡോ പോലീസിന്റെ വലയിൽ കുടുങ്ങിയത്. അറസ്റിലായവരില്‍ 3 പേര്‍ മാലിദ്വീപ് സ്വദേശികളാണ്.
 മാലിദ്വീപ് സ്വദേശികളായ ഷിഫ ഇബ്രാഹിം (30), അസിം ഹബീബ്(33), മുഹമ്മദ് സഫൂഫ്(34) തമിഴ്‌നാട് സ്വദേശി ആന്റണിസാമി(30) എന്നിവരാണ് പിടിയിലായത്.  കൊച്ചി ബോട്ടു ജെട്ടിക്കു സമീപത്തു നിന്നാണ് ഇവരെ ഷാഡോ പോലീസ് പിടികൂടിയത് .

കൊറിയര്‍ സര്‍വീസുകള്‍ ദുരുഉപയോഗപ്പെടുത്തിയാണ് ഇപ്പോൾ കേരളത്തിലേയ്ക്ക് ലഹരി മരുന്ന് കടത്തുന്നതെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വിശദീകരിച്ചിരുന്നു. എയര്‍ കാര്‍ഗോ വഴിയും കപ്പല്‍ മാര്‍ഗവും കേരളത്തില്‍ നിന്ന് നിരോധിത മരുന്നുകള്‍ കയറ്റി വിടുന്നുണ്ടെന്നു പോലീസ് മനസ്സിലാക്കിയിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.

സെപ്തംബര്‍ മാസത്തില്‍ എംജി റോഡിലെ കൊറിയര്‍ കമ്പനിയില്‍ നിന്നും പിടികൂടിയത് 200 കോടിയിലധികം വില വരുന്ന എംഡിഎംഎ എന്ന മയക്കുമരുന്നുന്നാണ്. 32 കിലോയാണ് പിടികൂടിയത്. കൊറിയര്‍ വന്നത് ചെന്നൈയില്‍ നിന്നായിരുന്നു.അന്വേഷണത്തില്‍ മലേഷ്യയില്‍ നിന്നാണ് ചെന്നൈയില്‍ മയക്കുമരുന്ന് എത്തിച്ചതെന്ന് വ്യക്തമായിരുന്നു. നടി അശ്വതിയുടെ എറണാകുളത്തുള്ള ഫ്‌ളാറ്റില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന എംഡിഎംഎ മയക്കുമരുന്നു പിടികൂടിയിട്ട് അധികം ദിവസങ്ങൾ കഴിയും മുമ്പേയാണ് വീടും വൻ മയക്കു മരുന്ന് വേട്ട.

പുതുവത്സര ദിനാഘോഷത്തിന്റെ ഭാഗമായി മാളുകളും ഹോട്ടലുകളും സംഘടിപ്പിക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ എക്‌സൈസ് പൊലീസ് നിരീക്ഷണത്തിലാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ആഘോഷം പൊലിപ്പിക്കാന്‍ വന്‍തോതില്‍ മയക്കുമരുന്നുകള്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments