നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുവാൻ സർക്കാർ പുതുവത്സര ദിനത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിൽ യൂണിവേഴ്സൽ റിക്കോർഡ്സ് ഫോറം ,അമേരിക്ക ബുക്ക് ഓഫ് റിക്കോർഡ് – കാലിഫോർണിയ, ഒഫിഷ്യൽ വേൾഡ് റിക്കോർഡ്- സ്പെയിൻ എന്നിവയിലേക്ക് ലോക റിക്കോർഡിന് പരിഗണിക്കുന്നതിന് നിരീ ക്ഷിക്കുവാൻ യു.ആർ.എഫ്. അന്തർദേശിയ ജൂറി അംഗം വനജ അനന്ത (അമേരിക്ക) ഉണ്ടാകും. എഴുത്തുകാരിയും,ജീവകാരുണ്യ പ്രവർത്തകയും, അദ്ധ്യാപികയും ആയ ഇവർ ന്യൂയോർക്ക് കൊളംമ്പിയ, ന്യൂജേഴ്സി കെയിൻ എന്നീ യൂണിവേഴ്സിറ്റികളിൽ നിന്നും ന്യൂറോ സയൻസ് ,എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. യു.ആർ.എഫ് ജൂറി സമിതിയുടെ സഹായത്തോടെ ആവശ്യമായ രേഖകൾ, വീഡിയോകൾ എന്നിവ ശേഖരിച്ച് ഡോ.ജോൺസൺ വി.ഇടിക്കുള ചെയർമാൻ ആയി ഉളള നിരീക്ഷണ സമിതിയുടെ മോണിറ്ററിംങ്ങ് കമ്മിറ്റിക്ക് നല്കും. ഇവ നിരീക്ഷിച്ചതിന് ശേഷം അന്താരാഷ്ട്രാ ജൂറി ചെയർമാൻ ഗിന്നസ് ഡോ.സുനിൽ ജോസഫ് ലോക റിക്കോർഡ് പ്രഖ്യാപനം നടത്തുമെന്ന് മീഡിയാ കോർഡിനേറ്റർ ലിജോ ജോർജ് അറിയിച്ചു.
വനിതാ മതിൽ; ലോക റിക്കോർഡിന് പരിഗണിക്കുവാൻ അന്തർദേശിയ ജൂറിയുടെ നിരീക്ഷണവും !!!
RELATED ARTICLES