പ്രളയത്തില്‍ സര്‍വതും നശിച്ച് അതിരൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുമായിരുന്ന റാന്നിയെ രക്ഷിച്ചത് രാജു ഏബ്രഹാം എം.എല്‍.എയുടെ സംഘടനാപാടവം ഒന്നുകൊണ്ട് മാത്രമാണ്. പ്രളയസമയത്ത് അദ്ദേഹം നടത്തിയ രക്ഷാപ്രവര്‍ത്തനവും തുടര്‍ന്ന് നടന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും സംസ്ഥാനത്തിന് തന്നെ മാതൃകയായി എന്ന് നിസംശയം പറയാം. പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയ കേരളത്തിലെ ആദ്യ ടൗണുകള്‍ റാന്നി താലൂക്കിലെ അഞ്ചു പഞ്ചായത്തുകളിലെതാണ്. പ്രളയത്തില്‍ ഒരു ജീവനും നഷടപ്പെടാതെ റാന്നിക്കാരെ മുഴുവന്‍ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞു. വെള്ളം കയറി നശിച്ചതുമൂലം ഒരു കടപോലും തുറന്നിട്ടില്ലാത്ത റാന്നിയിലെ ജനങ്ങള്‍ നേരിട്ട അതിരൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടാന്‍ 20000ല്‍ അധികം വീടുകളില്‍ അരിയും പലവ്യഞ്ജനങ്ങളും, തുണിത്തരങ്ങളും, അടുക്കള സാധനങ്ങളും എത്തിച്ച് നാടിനെ മുഴുവന്‍ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് രാജു ഏബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ടീമിന്റെ സംഘടനാ വൈഭവമാണ്. ഓഗസ്റ്റ് 14ന് അര്‍ധരാത്രി ഗൃഹനാഥ ഷോക്കേറ്റ് മരിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയുടെ റബര്‍ ഡിങ്കിയില്‍ മൃതദേഹം വീണ്ടെടുത്ത് റാന്നി മാര്‍ത്തോമ്മ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചതു മുതല്‍ തിരുവോണനാളില്‍ വീടുകളില്‍ ഭക്ഷണസാധനങ്ങള്‍ എത്തിച്ചതില്‍ വരെ ജനപക്ഷമായ ഈ സംഘടനാ വൈഭവം കാണാം.
ശബരിമല എയര്‍പോര്‍ട്ടിനായുള്ള ആവശ്യം നിയമസഭയില്‍ ഉന്നയിക്കുകയും മൂന്ന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്തു. അതില്‍ പ്രധാനപ്പെട്ട ഒന്നായ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ പരിഗണനയിലാണ്. പമ്പാ ആക്ഷന്‍ പ്ലാന്‍ രണ്ടാം ഘട്ടം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി എം.എല്‍.എ ചെയര്‍മാനും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മറ്റിയംഗങ്ങളുമായ സമിതി രൂപീകരിച്ച് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. മതിപ്പ് ചിലവ് 1500 കോടി രൂപയാണ്. ഇതിന്റേയും ഡി.പി.ആര്‍ തയ്യാറാക്കുന്ന നടപടികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു. നിയോജകമണ്ഡലത്തിലെ എല്ലാ പി.ഡബ്ലു.ഡി റോഡുകളും രാജ്യാന്തര നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. റോഡ് നിര്‍മാണത്തിന് ആവശ്യമായ 50% അധികം റോഡുകളുടെ ഫണ്ടും ലഭിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. വി.കെ.എല്‍ ഗ്രൂപ്പുകളുടെ സഹായത്തോടെ മെത്ത, കുക്കര്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ പ്രളയബാധിത വീടുകളില്‍ എത്തിക്കുന്നു. ഇനിയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളിലും റാന്നിയുടെ സമഗ്രവികസനം മാത്രമാണ് ലക്ഷ്യമെന്നും, അതിനായി പുതിയ പദ്ധതികള്‍ ഇനിയും ആവിഷ്‌ക്കരിക്കുമെന്നും രാജു ഏബ്രഹാം എം.എല്‍.എ പറഞ്ഞു
പ്രളയദുരന്തം; റാന്നിയെ രക്ഷിച്ചത് രാജു ഏബ്രഹാം എം.എല്‍.എയുടെ സംഘടനാപാടവം
RELATED ARTICLES