Thursday, May 2, 2024
HomeNationalകാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറി; സൂത്രധാരൻ നേപ്പാളില്‍ അറസ്റ്റില്‍

കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറി; സൂത്രധാരൻ നേപ്പാളില്‍ അറസ്റ്റില്‍

കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറിയുടെ സൂത്രധാരനും പാക്ക് ചാരനുമായ ഷംസുല്‍ ഹുദയെ നേപ്പാളില്‍ നിന്ന് അറസ്റ്റു ചെയ്തു. നിരവധി അട്ടിമറികള്‍ അസൂത്രണം ചെയ്ത ഇയാള്‍ ദുബായിയിലാണ് താമസിക്കുന്നത്. കുറ്റവാളികളെ കൈമാറാന്‍ ഭാരതവുമായുണ്ടാക്കിയ കരാര്‍ പ്രകാരം ദുബായ് ഇയാളെ പുറത്താക്കി. തുടര്‍ന്ന് നേപ്പാളില്‍ എത്തിയ ഇയാളെ നേപ്പാള്‍ പോലീസാണ് പിടികൂടിയത്.

ഹുദയുടെ അറസ്റ്റ് അന്വേഷണത്തിലെ വലിയ വഴിത്തിരിവാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിഴക്കന്‍ ചമ്പാരണില്‍ റെയില്‍ പാളത്തില്‍ ബോംബു വച്ച സംഭവം, കാണ്‍പൂര്‍ ട്രെയിനപകടം, കൊനേരു ട്രെയിനപകടം എന്നിവ ഹുദയാണ് അസൂത്രണം ചെയ്തതെന്നാണ് സൂചന. ഇയാളെ നേപ്പാള്‍ എന്‍ഐഎക്ക് കൈമാറിയേക്കും.
കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തം അട്ടിമറിയാണെന്ന് ബീഹാര്‍ പോലീസാണ് കണ്ടെത്തിയത്.

ബീഹാറില്‍ മറ്റു ചില അട്ടിമറി ശ്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുണ്ടകളായ മോട്ടി പാസ്വാന്‍, ഉമാശങ്കര്‍ പട്ടേല്‍, മുകേഷ് യാദവ് എന്നിവരാണ് തങ്ങളാണ് കാണ്‍പൂരില്‍ ഇന്‍ഡോര്‍ പാട്‌ന എക്‌സ്പ്രസ് അട്ടിമറിച്ചതെന്ന് വെളിപ്പെടുത്തിയത്. പാക്ക് ചാരസംഘടനയുടെ നിര്‍ദ്ദേശപ്രകാരമാണ് അട്ടിമറികള്‍ നടത്തിയത്.

ഇവര്‍ തങ്ങളുടെ നേപ്പാളിലെ നേതാവായ ബ്രജ് കിഷോര്‍ ഗിരി, ഷാസുല്‍ ഹുദ, കറാച്ചിയിലെ ഷാഫി ഷെയ്ഖ് എന്നിവരുമായി ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുമുണ്ട്. ഇതില്‍ ഗിരിയും രണ്ടു സഹായികളും നേപ്പാളില്‍ പോലീസ് കസ്റ്റഡിയിലുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments