Tuesday, April 30, 2024
HomeCrimeവസ്ത്രവ്യാപാര കടകളിലും ജ്യുവലറികളിലും മിന്നല്‍ പരിശോധന

വസ്ത്രവ്യാപാര കടകളിലും ജ്യുവലറികളിലും മിന്നല്‍ പരിശോധന

സംസ്ഥാനത്തെ.വസ്ത്രവ്യാപാര കടകളിലും ജ്യുവലറികളിലും മിന്നല്‍ പരിശോധന . കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ ആക്ടിലെ പുതിയ ഭേദഗതി പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചാണ് ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മിന്നല്‍ പരിശോധന നടത്തി. പുതിയ ഭേദഗതി പ്രകാരം ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും അവകാശവും നല്‍കിയിട്ടുണ്ടോ എന്നത് ഉറപ്പുവരുത്തുകയായിരുന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയുടെ ലക്ഷ്യം. സംസ്ഥാനത്തൊട്ടാകെ 239 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 124 സ്ഥാപനങ്ങള്‍ മതിയായ സൗകര്യം ഇതിനോടകം ഉറപ്പുവരുത്തിയിട്ടുള്ളതായും.115സ്ഥാപനങ്ങളില്‍ ചട്ടലംഘനം ശ്രദ്ധയില്‍ പെട്ടതായും ലേബര്‍ കമ്മിഷണര്‍ എ അലക്്‌സാണ്ടര്‍ അറിയിച്ചു. ചട്ടലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കും തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായ സൗകര്യങ്ങള്‍ ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്കും മൂന്നു ദിവസത്തിനകം മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തി വിവരം ബന്ധപ്പെട്ട ഓഫീസില്‍ അറിയിക്കുന്നതിന് നോട്ടീസ് നല്‍കി. സ്ഥാപന ഉടമകളള്‍ക്ക് ഇത് സംബന്ധിച്ച്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും കമ്മിഷണര്‍ പറഞ്ഞു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 13 കടകളിലാണ് പരിശോധന നടത്തിയത് ഇതില്‍ 12 ഇടത്തും തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ സ്ത്രീ തൊഴിലാളികള്‍ ജോലിചെയ്യുന്ന ഒരു ടെക്‌സ്റ്റൈല്‍ ഷോപ്പില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും ചിലയിടങ്ങളില്‍ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി സൗകര്യങ്ങള്‍ ഇല്ലാത്ത കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ജില്ലയില്‍ പരിശോധനയ്ക്ക് നേരിട്ട് നേതൃത്വം വഹിച്ച അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ ബിച്ചു ബാലന്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലായിരുന്നു മിന്നല്‍ പരിശോധ അതത് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കായിരുന്നു ജില്ലകളിലെ പരിശോധന ചുമതല.റീജിയണല്‍ ജോയന്റ് ലേബര്‍ കമ്മിഷണര്‍മാരുടെ കീഴില്‍ മൂന്നു മേഖലകളിലായി നടത്തിയ പരിശോധന വരുംദിവസങ്ങളിലും തുടരും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments