Saturday, June 6, 2020

പ്രവാസി ഷോര്‍ട്ട് ഫിലിം മന്ത്രി കെ.രാജു പ്രകാശനം ചെയ്തു

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച പ്രവാസി ഷോര്‍ട്ട് ഫിലിം വനം-ക്ഷീര വകുപ്പ് മന്ത്രി കെ.രാജു പ്രകാശനം ചെയ്തു. പത്തനംതിട്ട ജില്ലാ കളക്ടറുടെ  ചേംബറിലായിരുന്നു പ്രകാശനം. കോവിഡ് 19ന്റെ സാഹചര്യത്തില്‍...

തണ്ണിത്തോട്ടില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു; കടുവയെ പിടിക്കാന്‍ വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ചു

തണ്ണിത്തോട് മേടപ്പാറയില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടുന്നതിന് ആവശ്യമായ നടപടികള്‍ നിശ്ചയിക്കുന്നതിന് സര്‍വകക്ഷി യോഗം ചേര്‍ന്നു.കടുവയുടെ ആക്രമണത്തിനിരയായി യുവാവ് കൊല്ലപ്പെട്ട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ അഡ്വ. കെ.യു....

ഭക്ഷ്യവസ്തുക്കളുടെ സൗജന്യ കിറ്റ് ആവശ്യമില്ലെങ്കില്‍ വേണ്ടെന്നു വയ്ക്കാം

സര്‍ക്കാരിന്റെ ജനങ്ങളോടുള്ള കരുതലായ ഭക്ഷ്യവസ്തുക്കളുടെ സൗജന്യ കിറ്റ് ആവശ്യമില്ലെങ്കില്‍ കൂടുതല്‍ അര്‍ഹരായവര്‍ക്കായി നിങ്ങള്‍ക്ക് വേണ്ടെന്ന് വയ്ക്കാം. www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റില്‍ Donate my kit എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അതില്‍ നമ്മുടെ...

ജില്ലയില്‍ പ്രവാസികള്‍ക്കായുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജം: മന്ത്രി കെ.രാജു

പത്തനംതിട്ട ജില്ലയില്‍ വിദേശത്തുനിന്നും എത്തുന്നവര്‍ക്കായുള്ള കോവിഡ് കെയര്‍ സെന്ററുകള്‍  സജ്ജമെന്ന്  വനം-ക്ഷീര വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിനുശേഷം  സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ 110 കോവിഡ് കെയര്‍...

ടാപ്പിംഗ് തൊഴിലാളിയെ കടുവ ആക്രമിച്ചുകൊന്ന സ്ഥലം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

തണ്ണിത്തോട് മേടപ്പാറയില്‍ ടാപ്പിംഗ് തൊഴിലാളിയെ കടുവ ആക്രമിച്ചുകൊന്ന സ്ഥലം ജില്ലാ കളക്ടര്‍ പി.ബി നൂഹ് സന്ദര്‍ശിച്ചു. ഇടുക്കി സ്വദേശിയായ വിനീഷ് മാത്യുവിനെയാണ് കടുവ ആക്രമിച്ചത്.  മേടപ്പാറ പ്ലാന്റേഷനില്‍ ടാപ്പിംഗിനിടെയാണ് ആക്രമണം. ഒപ്പം ജോലിക്കെത്തിയവര്‍...

ഐ കമ്പനി പോലീസ് സേനാംഗങ്ങള്‍ 30,000 ദുരിതാശ്വാസനിധിയിലേക്കു നല്‍കി

മണിയാര്‍ ഡിറ്റാച്ച്‌മെന്റ്  ക്യാമ്പിലെ ഐ കമ്പനി പോലീസ് സേനാംഗങ്ങള്‍ പിരിച്ചെടുത്ത 30,000 രൂപ കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കി. പത്തനംതിട്ട കളക്ടറേറ്റില്‍ കിഷോര്‍ ബാലനില്‍...

നിര്യതനായി എം.ജെ.എബ്രഹാം മള്ളുശ്ശേരിൽ

നിര്യതനായി റാന്നി മള്ളൂശേരിൽ എം.ജെ. എബ്രഹാം (80 ) Retd .SBT manegar ഭാര്യ Dr . അന്നമ്മ ജേക്കബ് (മോളി ടീച്ചർ)

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മേയ് മൂന്നുവരെ...

കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കണം. ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, വൈദ്യുതി പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ ശരിയായ...

സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

ഗ്‌നിരക്ഷാ സേന സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. പത്തനംതിട്ട നഗരസഭയിലെ നാലാം വാര്‍ഡില്‍ നടന്ന വിതരണോദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു.  60 പച്ചക്കറി...

*മുൻമുഖ്യ മന്ത്രി ആർ.ശങ്കറിന്റെ 111 മത് ജന്മവാർഷികം.* തിരുവനന്തപുരത്ത് പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

ആർ ശങ്കർ ഫൌണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ മുൻമുഖ്യ മന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറിന്റെ 111 മത് ജന്മവാർഷികം കോവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായ പരിപാടികളോടെ സംസ്ഥാനത്തൊട്ടാകെ നടത്തി . തിരുവനന്തപുരത്ത്...
citi news live
citinews