ട്രെയിനിൽ സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റില്‍ കയറി സ്വയം ഭോഗം ചെയ്യാന്‍ ശ്രമിച്ചവന് വിദ്യ ബാലൻ പണി കൊടുത്തു

vidhya balan

കോളജ് പഠന കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ഞെട്ടിക്കുന്ന അനുഭവം തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് നടി വിദ്യാ ബാലന്‍. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു റേഡിയോ ചാറ്റ് ഷോയിലാണ് ചെറുപ്പ കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ തുറന്ന് പറഞ്ഞ് താരം രംഗത്തെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈയിലെ തന്റെ കോളജ് പഠന കാലത്ത് ലോക്കല്‍ ട്രെയിനിലെ സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കുമ്പോഴാണ് ഈ ദുരനുഭവം ഉണ്ടായത്. സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റിലേക്ക് കയറി വന്ന ഒരു യുവാവ് വാതിലിനടുത്തായി നിലയുറപ്പിച്ചു. ഇത് സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റാണെന്ന് യാത്രക്കാര്‍ യുവാവിനോട് പറഞ്ഞപ്പോള്‍ തനിക്ക് തെറ്റ് പറ്റിപ്പോയതായും അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങാമെന്നുമായിരുന്നു ഇയാളുടെ മറുപടി. ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ഇയാള്‍ തങ്ങളെ നോക്കി സ്വയം ഭോഗം ചെയ്യാന്‍ ആരംഭിച്ചു. യുവാവിന്റെ മോശം പെരുമാറ്റത്തില്‍ സഹികെട്ട വിദ്യയും കൂട്ടുകാരികളും കൈയ്യിലുള്ള പുസ്തകങ്ങളും പഠനോപകരണങ്ങളും ഉപയോഗിച്ച് അയാളെ മര്‍ദ്ദിക്കാന്‍ തുടങ്ങിയെന്നും പുറത്തേക്ക് തള്ളിയിടാന്‍ ശ്രമിച്ചെന്നും താരം പറയുന്നു. ആ സമയം അടുത്ത സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലെത്തിയത് കൊണ്ടാണ് അയാള്‍ മരിക്കാതെ രക്ഷപ്പെട്ടതെന്നും വിദ്യ പറയുന്നു.