Friday, October 4, 2024
HomeInternationalഅഭയാര്‍ഥി ക്യാംപിലെ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇസ്രായേല്‍; ഹമാസ് കമാന്‍ഡറെ വധിച്ചു

അഭയാര്‍ഥി ക്യാംപിലെ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇസ്രായേല്‍; ഹമാസ് കമാന്‍ഡറെ വധിച്ചു

അന്‍പതോളം പേരുടെ മരണത്തിനിടയാക്കിയ വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥി ക്യാംപില്‍ വ്യോമാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍ സൈന്യം. ആക്രമണത്തില്‍ ഒരു ഹമാസ് കമാന്‍ഡറെ വധിച്ചെന്നും ഇസ്രായേല്‍ വ്യക്തമാക്കി. ഒക്ടോബര്‍ ഏഴിനുണ്ടായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹമാസ് കമാന്‍ഡറില്‍ ഒരാളെയാണ് ഇസ്രായേല്‍ സൈന്യം വധിച്ചത്. അഭായാര്‍ഥി ക്യംപിലുണ്ടായ വ്യോമാക്രമണത്തില്‍ മരണസംഖ്യ നൂറുകടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം സമാധന ചര്‍ച്ചകള്‍ക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെള്ളിയാഴ്ച ഇസ്രയേലിലെത്തും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹുവുമായി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തും. വൈദ്യുതിയും ഭക്ഷണവും വെള്ളവുമില്ലാതെ ഗാസ നിവാസികളുടെ ദുരിതം തുടരുകയാണ്. 3457 കുട്ടികള്‍ അടക്കം 8500 ല്‍ അധികം പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments