സംസ്ഥാന സര്‍ക്കാരിന്റെ കേരളപ്പിറവി ആഘോഷമായ കേരളീയം 2023 ന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും. കേരളത്തിന്റെ മികവുകളും നേട്ടങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 28 കോടി മുടക്കിയാണ് ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷം സംഘടിപ്പിക്കുന്നത്. 41 വേദികളിലായി നടക്കുന്ന ആഘോഷത്തില്‍ കലാപരിപാടികള്‍, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, വ്യാപാരമേള, ഭക്ഷ്യമേള, ഫ്ളവര്‍ഷോ, ചലച്ചിത്രമേള തുടങ്ങി വിവിധ തരം ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലെ അഴിമതിയും ധൂര്‍ത്തും എന്ന് ആരോപിച്ച് പ്രതിപക്ഷം ആഘോഷങ്ങള്‍ ബഹിഷ്കരിക്കുകയാണ്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വേദിയില്‍ സിനിമാതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജുവാര്യര്‍ തുടങ്ങിയവരും യു.എ.ഇ, ദക്ഷണികൊറിയ ക്യൂബ, നോര്‍വേ പ്രതിനിധികളും പങ്കെടുക്കും.