ഐഫോണുകള്‍, സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ടത് ആപ്പിള്‍ കമ്പനിയെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍. 150ലേറെ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് നേരത്തെ സുരക്ഷ മുന്നറിയിപ്പ് സന്ദേശമയച്ചിട്ടുണ്ടെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫോണുകളിലേക്ക് വന്ന സന്ദേശവും ആപ്പിള്‍ ഫോണിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്ര ഐടി മന്ത്രാലയം നടത്തുന്ന അന്വേഷണത്തിന്‍റെ പരിധിയില്‍ വരും.
‘ആപ്പിള്‍ വിശദീകരിക്കട്ടെ’; ഫോണ്‍ ചോര്‍ത്തല്‍ വിവാദം തള്ളി സര്‍ക്കാര്‍
RELATED ARTICLES