വാണിജ്യ പാചകവാതകവില കൂട്ടി; സിലിണ്ടറിന് കൂട്ടിയത് 102 രൂപ

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകവില കൂടി. 19 കിലോ സിലിണ്ടറിന് 102 രൂപ വര്‍ധിച്ച് 1842 രൂപയാണ് പുതിയ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഒായില്‍ വിലയിലുണ്ടായ വര്‍ധവിനെ തുടര്‍ന്നാണ് എണ്ണകമ്പനികള്‍ പാചകവാതക വില ഉയര്‍ത്തിയത്. 1740 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ പഴയ വില. വീട്ടാവശ്യത്തിന്് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല. 14.2 കിലോ സിലിണ്ടറിന്റെ വില 910 രൂപ തന്നെയാണ്. രണ്ട് മാസം മുന്‍പാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കേന്ദ്രസര്‍ക്കാര്‍ 200 രൂപ കുറച്ചത്.