ആ​ള്‍​ക്കൂ​ട്ട​ത്തി​ലേ​ക്ക്​ സൈനീക വാഹനം ഒാ​ടി​ച്ചു​ക​യ​റ്റി; ഒരാൾ മരിച്ചു

kashmir missing from map

ക​ശ്മീ​രി​ല്‍ പ​ള്ളി​ക്ക്​ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ആ​ള്‍​ക്കൂ​ട്ട​ത്തി​ലേ​ക്ക്​ ഒാ​ടി​ച്ചു​ക​യ​റ്റി​യ സൈ​നി​ക വാ​ഹ​ന​ത്തി​ന​ടി​യി​ല്‍​പ്പെ​ട്ട്​ പ​രി​ക്കേ​റ്റ യു​വാ​വ്​ മ​രി​ച്ചു. ശ്രീ​ന​ഗ​ര്‍ നൗ​ഹാ​ട്ട മേ​ഖ​ല​യി​ലെ ജാ​മി​അ മ​സ്​​ജി​ദി​ന്​ പു​റ​ത്ത്​ വെ​ള്ള​യാ​ഴ്​​ച ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കൈ​സ​ര്‍ ഭ​ട്ട്​ എ​ന്ന​യാ​ളാ​ണ്​ ശ്രീ​ന​ഗ​റി​ലെ ഷേ​റേ ക​ശ്​​മീ​ര്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ്​ ആ​ശു​പ​​ത്രി​യി​ല്‍ മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​റ്റു​ ര​ണ്ടു​പേ​രു​ടെ നി​ല​യും ഗു​രു​ത​ര​മാ​ണ്‌. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന്​ പ്ര​തി​ഷേ​ധ​ക്കാ​ര്‍ സി.​ആ​ര്‍.​പി.​എ​ഫ് വാ​ഹ​ന​ത്തി​നു നേ​ര്‍ക്ക് ക​ല്ലേ​റ്​ ന​ട​ത്തി. റ​മ​ദാ​ന്‍ മാ​സ​ത്തി​ല്‍ സൈ​നി​ക ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വെ​ക്ക​ണ​മെ​ന്ന്​ സ​ര്‍​ക്കാ​ര്‍ സൈ​ന്യ​ത്തി​ന്​ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​നു ശേ​ഷ​മു​ണ്ടാ​യ സം​ഭ​വം വ​ന്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക്​ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന സൈ​നി​ക വാ​ഹ​ന​ത്തെ ആ​ള്‍​ക്കൂ​ട്ടം ത​ട​ഞ്ഞു​നി​ര്‍​ത്തു​ക​യും ചി​ല​ര്‍ വാ​ഹ​ന​ത്തി​​െന്‍റ പി​ന്‍​വാ​തി​ല്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ഒ​രാ​ള്‍ വാ​ഹ​ന​ത്തി​ന്​ മു​ക​ളി​ല്‍ ക​യ​റി ക​ല്ലു​കൊ​ണ്ട്​ വാ​ഹ​നം ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്​​ത​പ്പോ​ഴാ​ണ്​ ഡ്രൈ​വ​ര്‍ വാ​ഹ​നം പു​റ​​ത്തേ​ക്ക്​ ഒാ​ടി​ച്ച​തെ​ന്നും അ​പ്പോ​ഴാ​ണ് അ​പ​ക​ട​മ​ു​ണ്ടാ​യ​തെ​ന്നും സി.​ആ​ര്‍.​പി.​എ​ഫ്​ വ​ക്​​താ​വ്​ സ​ഞ്​​ജ​യ്​​ ശ​ര്‍​മ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ക​ല്ലേ​റ്​ ന​ട​ത്തി​യ​തി​നും വാ​ഹ​നം അ​ശ്ര​ദ്ധ​മാ​യി ഒാ​ടി​ച്ച​തി​നും ര​ണ്ട്​ കേ​സു​ക​ളെ​ടു​ത്ത​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. അ​തി​നി​ടെ ജെ.​കെ.​എ​ല്‍.​എ​ഫ് ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് യാ​സീ​ന്‍ മാ​ലി​കി​നെ അ​ദ്ദേ​ഹ​ത്തി​െന്‍റ വ​സ​തി​യാ​യ മ​യ്സൂ​മ​യി​ല്‍​നി​ന്ന് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. മി​ത​വാ​ദി ഹു​ര്‍​റി​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ചെ​യ​ര്‍​മാ​ന്‍ മീ​ര്‍​വാ​ഇ​സ് ഉ​മ​ര്‍ ഫാ​റൂ​ഖി​നെ വീ​ട്ടു​ത​ട​ങ്ക​ലി​ലു​മാ​ക്കി. യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം വ്യാ​പി​ക്കാ​തി​രി​ക്കാ​ന്‍ മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​ക്കാ​ണ് ന​ട​പ​ടി​യെ​ന്ന് പൊ​ലീ​സ് വ​ക്താ​വ് പ​റ​ഞ്ഞു.