Saturday, April 27, 2024
HomeInternationalടെനിസിയില്‍ ഇലക്ട്രിക് ചെയറിലിരുത്തി വധശിക്ഷ നടപ്പാക്കി

ടെനിസിയില്‍ ഇലക്ട്രിക് ചെയറിലിരുത്തി വധശിക്ഷ നടപ്പാക്കി

Reporter : P P Cherian

മയക്കു മരുന്നു വാങ്ങാനെത്തിയ രണ്ടു പേരെ കഴുത്തറുത്തു കൊലപ്പെടുത്തിയ എഡ്മണ്ട് സഗോര്‍സ്ക്കിയുടെ (63) വധശിക്ഷ റിവര്‍ബന്റ് ജയിലില്‍ നടപ്പാക്കി. 1983 ലായിരുന്നു സംഭംവം. 1984 ല്‍ കോടതി സഗോര്‍സ്ക്കിക്ക് വധശിക്ഷ വിധിച്ചു.

പ്രതിയുടെ ആവശ്യം അംഗീകരിച്ചു വിഷമിശ്രിതത്തിനു പകരം ഇലക്ട്രിക് ചെയറാണ് വധശിക്ഷയ്ക്ക് ഉപയോഗിച്ചത്. 1750 വോള്‍ട്ട് വൈദ്യുതി ശരീരത്തിലേക്ക് കടത്തിവിട്ട് നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചു. ഒക്ടോബര്‍ 11 നു നടപ്പാക്കേണ്ട വധശിക്ഷ സഗോര്‍സ്ക്കിയുടെ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ വൈകിയതിനാല്‍ നവംബര്‍ 1 വരെ നീണ്ടു പോകുകയായിരുന്നു.

സുപ്രീം കോടതിയില്‍ അവസാന നിമിഷം സമര്‍പ്പിച്ച അപ്പീല്‍ തള്ളപ്പെട്ട ഉടനെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. 2007 ലായിരുന്നു ടെനിസിയില്‍ അവസാനമായി ഇലക്ട്രിക് ചെയര്‍ വധശിക്ഷയ്ക്ക് ഉപയോഗിച്ചത്. വധശിക്ഷയ്ക്കു മുമ്പായി ഇഷ്ടപ്പെട്ട ആഹാരം കഴിക്കുന്നതിന് അനുവദിച്ച 20 ഡോളര്‍ സഗോര്‍സ്ക്കി നിഷേധിച്ചു. സഹതടവുകാര്‍ നല്‍കിയ ആഹാരമാണ് ഇയാള്‍ കഴിച്ചത്.

പ്രതിക്ക് ഇഷ്ടപ്പെട്ട വധശിക്ഷാരീതി തിരഞ്ഞെടുക്കുന്നതിനവകാശമുള്ള ആറു സംസ്ഥാനങ്ങളില്‍ ഒന്നാണ് ടെനിസി. 2000ത്തിനു ശേഷം അമേരിക്കയില്‍ 14 പേരുടെ വധശിക്ഷ ഇലക്ട്രിക് ചെയര്‍ ഉപയോഗിച്ചു നടപ്പാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments