ശശി തരൂര്‍ എം.പിക്കെതിരെ അപകീര്‍ത്തിക്കേസ്

sashi tharoor

പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിന്‍ മേലിരിക്കുന്ന തേളിനെപ്പോലെയാണെന്ന ശശി തരൂര്‍ എം.പിയുടെ പരാമര്‍ശത്തില്‍ അപകീര്‍ത്തിക്കേസ്. ഡല്‍ഹിയിലെ ബി.ജെ.പി നേതാവ് രാജീവ് ബബ്ബറാണ് പരാതി നല്‍കിയത്. തന്റ മതവികാരം വ്രണപ്പെട്ടതായും ഭക്തരുടെ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. അഭിഭാഷകന്‍ നീരജ് മുഖേനയാണ് ബി.ജെ.പി ഡല്‍ഹി വൈസ് പ്രസിഡന്റ് കൂടിയായ രാജീവ് ബബ്ബര്‍ ഡല്‍ഹി കോടതിയില്‍ ഹര്‍ജി നല്‍കിയത്.ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരയും അധിക്ഷേപിക്കുന്നതും അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് തരൂരിന്റെ പ്രസ്താവനയെന്നും ഹര്‍ജിയിലുണ്ട്.
അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണ്​ അപകീര്‍ത്തിക്കേസെന്ന്​ തരൂര്‍ പ്രതികരിച്ചു. കേസ് നവംബര്‍ 16ന് പരിഗണിക്കുന്നതിനായി കോടതി മാറ്റി, മോ​ദി ‘ശി​വ​ലിം​ഗ​ത്തി​ലി​രി​ക്കു​ന്ന തേ​ള്‍’ ആ​ണെ​ന്ന്​ ഒ​രു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നോ​ട്​ ആ​ര്‍.​എ​സ്.​എ​സു​കാ​ര​ന്‍ പ​റ​ഞ്ഞ​താ​യി ശ​ശി ത​രൂ​ര്‍ അഭിപ്രായപ്പെട്ടിരുന്നു. ശി​വ​ലിം​ഗ​ത്തി​ലി​രി​ക്കു​ന്ന തേ​ളി​നെ കൈ​കൊ​ണ്ട്​ എ​ടു​ക്കാ​നും ചെ​രി​പ്പു​കൊ​ണ്ട്​ അ​ടി​ക്കാ​നും വ​യ്യാ​ത്ത സ്ഥിതി​യാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞിരുന്നു.