ആലപ്പുഴ ബീച്ചില്‍ എല്‍എസ്ഡി സ്റ്റാംപുകളും കഞ്ചാവുമായി കൊച്ചി സ്വദേശികളെ എക്‌സൈസ് പിടികൂടി

excise department

ആലപ്പുഴ ബീച്ചില്‍ വിജയ് പാര്‍ക്കിന് സമീപം ആധുനിക മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എല്‍എസ്ഡി സ്റ്റാംപുകളും കഞ്ചാവുമായി കൊച്ചി സ്വദേശികള്‍ പിടിയില്‍. പള്ളുരുത്തി സ്വദേശികളായ വട്ടത്തറ വീട്ടില്‍ അഖില്‍ ശ്യാം, ഗുരുജ്യോതി വീട്ടില്‍ പ്രവീണ്‍ കുമാര്‍ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.
പ്രതികളെ പത്ത് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒരു സ്റ്റാംപിന് 1500 രൂപയിലധികം വില വരുന്ന എല്‍എസ്ഡി, ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ് ഇരുവരും എത്തിച്ചത്. ഗോവയില്‍ നിന്നാണ് സ്റ്റാംപ് ആലപ്പുഴയില്‍ എത്തിച്ചത്. നാവിലോ ചുണ്ടിലോ ഒട്ടിക്കുന്ന സ്റ്റാംപ് മൂന്ന് ദിവസം വരെ ഉന്മാദം നല്‍കുന്നതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.