ബാങ്കോക്കിൽ വെടിവെയ്പ്പ്;ഇടയില്‍പ്പെട്ട ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

gun shoot

 തായ്‌ലൻഡിൽ അക്രമികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന് ഇടയിൽപ്പെട്ട രണ്ടു ടൂറിസ്റ്റുകൾ വെടിയേറ്റു മരിച്ചു. ഇവരിൽ ഒരാള്‍ ഇന്ത്യക്കാരനാണ്. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ അഞ്ചു പേർക്കു പരുക്കേറ്റു. തലസ്ഥാനമായ ബാങ്കോക്കിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.ഗാഖ്‌രെജ് ധീരജ് (42) എന്ന ഇന്ത്യക്കാരനാണു കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിനു സമീപത്തു വച്ചായിരുന്നു ഇരു വിഭാഗം ഏറ്റുമുട്ടിയത്. എകെ47 ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു വെടിവയ്പ്. എന്നാൽ പ്രതികളിലാരെയും പിടികൂടാനായിട്ടില്ലെന്നു തായ് പൊലീസ് അറിയിച്ചു.കൊല്ലപ്പെട്ട രണ്ടാമത്തെയാൾ ലാവോസിൽനിന്നുള്ള ഇരുപത്തിയെട്ടുകാരനാണ്. പരുക്കേറ്റവരിൽ രണ്ടു പേർ തായ്‌ലൻഡിൽനിന്നുള്ളവരാണ്. ലാവോസിൽനിന്നുള്ള ഒരാളും പരുക്കേറ്റു ചികിത്സയിലാണ്.ബാങ്കോക്കിലെ ഒരു മാളിലെ ഇന്ത്യൻ ഭക്ഷണശാലയിൽനിന്നു ഭക്ഷണം കഴിച്ചു ടൂറിസ്റ്റുകൾ പുറത്തിറങ്ങിയ സമയത്തായിരുന്നു വെടിവയ്പ്. ബസ് കാത്ത് പാർക്കിങ് സ്ഥലത്തു നിൽക്കുമ്പോള്‍ സമീപത്തെ സ്നൂക്കർ ക്ലബിൽനിന്ന് ഒരു കൂട്ടം ചെറുപ്പക്കാർ പുറത്തിറങ്ങുകയായിരുന്നു. ഏതാനും സമയത്തിനകം ഇവർ രണ്ടു വിഭാഗം തിരിഞ്ഞു സംഘട്ടനം തുടങ്ങി.തോക്കും കത്തികളും വടികളും ഉപയോഗിച്ച് ഏകദേശം 20 പേർ തമ്മിലായിരുന്നു സംഘട്ടനം. മൂന്നു പേരാണു വെടിയുതിർത്തത്. പൊലീസ് എത്തും മുൻപേ എല്ലാവരും ഓടി രക്ഷപ്പെട്ടു