ആരോഗ്യ കേന്ദ്രത്തിൽ അനാശാസ്യം 2 പേർ പിടിയിൽ

hospital kk

ആശുപത്രിയിലെ ഒഴിഞ്ഞ മുറിയില്‍ മോശം സാഹചര്യത്തില്‍ യുവാവിനേയും യുവതിയേയും കണ്ടെത്തി. ഹരിയാനയിലെ ഫത്തേഹബാദിലെ ഒരു സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ഈ സംഭവം അരങ്ങേറിയത്. ആരോഗ്യ കേന്ദ്രത്തിലെ ഒഴിഞ്ഞ് കിടക്കുന്ന മുറികള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മോശം സാഹചര്യത്തില്‍ പെണ്‍കുട്ടിയേയും യുവാവിനേയും കണ്ടെത്തുന്നത്. ഇവരെ ഉടന്‍ തന്നെ അധികൃതര്‍ പിടികൂടി. പിടികൂടിയവര്‍ പഞ്ചാബ് സ്വദേശികളാണെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ പൊലീസ് എത്തുമ്പോഴേക്കും ജീവനക്കാരുടെ കയ്യില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ട് ഓടി. ആശുപത്രിയിലേക്ക് വന്ന മോട്ടോര്‍ സൈക്കിള്‍ പോലും അവിടെ ഉപേക്ഷിച്ചാണ് ഇരുവരും കടന്ന് കളഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.