അമേരിക്കയില്‍ ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് സ്വീകരണം

KONDOOR

ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. സ്റ്റാഫോര്‍ഡിലുള്ള സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഷാള്‍ അണിയിച്ചു കൊണ്ടൂരിനെ അദ്ദേഹം സ്വീകരിച്ചു.  ജനറല്‍ സെക്രട്ടറി ജെയിംസ് കൂടല്‍ സ്വാഗതം ആശംസിച്ചു. ജില്ലയിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍, റോഡുകള്‍, ജലസേചന പദ്ധതികള്‍, ആശുപത്രികള്‍, പ്രകൃതിക്ഷോഭത്തോടനുബന്ധിച്ചുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയവയെപ്പറ്റി പങ്കെടുത്തവര്‍ ചോദ്യങ്ങളായി ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ നാളിതു വരെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളും ജില്ലാ പഞ്ചായത്തിന്റെ പരിഗണനയില്‍ ഇരിക്കുന്ന പദ്ധതികളും മറ്റു വികസന പരിപാടികളെ പറ്റിയും വിശദമായി കൊണ്ടൂര്‍ മറുപടി നല്‍കി. വികസനത്തിന് രാഷ്ട്രീയം പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി ട്രേഡ് യൂണിയനുകള്‍ക്കു നേതൃത്വം നല്‍കുന്നതോടൊപ്പം കേരള സംസ്ഥാന കോഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്ന കൊണ്ടൂര്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് പദവിയോടൊപ്പം സാമ്പത്തിക കാര്യസമിതിയുടെ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു.  ജില്ലാ അസോസിയേഷന്‍ സെക്രട്ടറി ജീമോന്‍ റാന്നി, സ്ഥാപക നേതാക്കളായ ജോര്‍ജ് എം ഫിലിപ്പ്, ബ്ലസന്‍ ഹൂസ്റ്റണ്‍, സക്കറിയ കോശി, ഐ.എന്‍.ഒ.സി പെന്‍സില്‍വാനിയ ചാപ്റ്റര്‍ സെക്രട്ടറി സന്തോഷ് എബ്രഹാം, എസ്.കെ.ചെറിയാന്‍, സജി ഇലഞ്ഞിക്കല്‍, മാമ്മന്‍ ജോര്‍ജ്, റോയ് തീയാടിക്കല്‍, ജെ.ഡബ്ലിയു.വര്ഗീസ്, റോയ് വെട്ടുകുഴി, ഡാനിയേല്‍ ചാക്കോ, ജോര്‍ജ് കൊച്ചുമ്മന്‍ ജോമോന്‍ ഇടയാടി, തോമസ് ഒലിയാംകുന്നേല്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.