ഹൂസ്റ്റണില്‍ സ്റ്റോര്‍ ക്ലാര്‍ക്ക് ഫറൂക്ക് ഫൂജിയ വെടിയേറ്റ് മരിച്ചു

48-year-old Faruk Bhuiya shot and killed at southwest Houston food store, police say

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ വിറ്റി റോഡിലുള്ള മെട്രോ ഫൂഡ് മാര്‍ട്ട് ക്ലാര്‍ക്ക് ഫറൂക്ക് ബയ്യാ(48) നവംബര്‍ 10 ശനിയാഴ്ച രാത്രി 8.30ന് അജ്ഞാതരായ കവര്‍ച്ചക്കാരുടെ വെടിയേറ്റു മരിച്ചു.

ചുവന്ന വസ്ത്രവും ഡാര്‍ക്ക് ബ്ലൂ ഹൂഡീസും ധരിച്ച് സ്റ്റോറില്‍ എത്തിയ പ്രതികള്‍ ഫൂക്കിന് നേരെ നിറയൊഴിക്കുകയായിരുന്നു. കവര്‍ച്ചാ ശ്രമത്തിനിടയില്‍ വെടിയേറ്റു മരിച്ചതാകാം എന്നാണ് പോലീസിന്റെ പ്രഥമ നിഗമനം.

ക്യാമറായില്‍ പതിഞ്ഞ ചിത്രം പ്രതികളുടെ ചിത്രം പോലീസ് പുറത്തുവിട്ടു. പ്രതികളെ ഇതു വരെ പിടികൂടാനായില്ല. പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ 713 308 3600 എന്ന നമ്പറിലൊ, 713 222 TIPS എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

– പി.പി. ചെറിയാന്‍