അമ്മക്കും സഹോദരിക്കും മുന്നിലിട്ട് പെൺകുട്ടിയെ അഗ്നിക്കിരയാക്കിയ ബിരുദധാരി പിടിയിൽ

killer chennai

പ്രണയം നിരസിച്ച യുവതിയെ യുവാവ് വീടിനകത്ത് വെച്ച് തീക്കൊളുത്തി കൊലപ്പെടുത്തി. സൗത്ത് ചെന്നൈയിലെ ആഡംബാക്കത്തെ സരസ്വതി നഗറിലുള്ള ഇന്ദുജയാണ് (22) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു ദാരുണമായ സംഭവം. സഹപാഠിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ആകാശ് (25) എന്ന യുവാവാണ് ഇന്ദുജയെ അമ്മക്കും സഹോദരിക്കും മുന്നിലിട്ട് കൊലപ്പെടുക്കിയത്. നേരത്തെ യുവതിയുമായി സൗഹൃദത്തിലായിരുന്ന ആകാശ് കഴിഞ്ഞ ഒരു മാസമായി പെണ്‍കുട്ടിയോട് നിരന്തരമായി പ്രണയാഭ്യാര്‍ത്ഥന നടത്തി ശല്യം ചെയ്ത്കൊണ്ടിരുന്നു . പെൺകുട്ടി പ്രണയം നിരസിച്ചതോടെ കൊലപാകത്തിൽ കലാശിക്കുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ മാതാവ് രേണുക(44), സഹോദരി നിവേദ(20) എന്നിവര്‍ക്കും പൊള്ളലേറ്റു.ഇരുവരും ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പൊലീസിന്റെ ഭാഷ്യം;
ഇന്ദുജയെ കാണാന്‍ വേണ്ടി വീട്ടിലെത്തിയ ആകാശിനെ വീട്ടുകാര്‍ ആദ്യം തടയുകയായിരുന്നു. എന്നാല്‍ കുറച്ചു നേരം സംസാരിച്ച് പോകാം എന്നു പറഞ്ഞതോടെ അകത്തേക്കു പ്രവേശിക്കാന്‍ അനുവദിക്കുകയായിരുന്നു. അകത്തു കയറിയ ആകാശ് പെട്ടെന്ന് പ്രകോപിതനായ ആകാശ് പെണ്‍കുട്ടിയുടെ മേല്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു പെണ്‍കുട്ടിയെ മരണപ്പെട്ടത്. സംഭവസ്ഥലത്തു നിന്നും ഒളിവിൽ പോയ ആകാശിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.